വെടിവയ്പ്പ് ഭീഷണി, കത്തോലിക്കാ സ്‌കൂളുകള്‍ അടച്ചിട്ടു


ഡിട്രോയിറ്റ്: ഡിട്രോയിറ്റ് അതിരൂപതയിലെ കത്തോലിക്കാ സ്‌കൂളുകള്‍ വെടിവയ്പു ഭീഷണി മൂലം അടച്ചിട്ടു. നാലു സ്‌കൂളുകളാണ് ഭീഷണി മൂലം അടച്ചിട്ടിരിക്കുന്നത്. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തിലാണ് ഭീഷണി ഉയര്‍ന്നത്.

എന്നാല്‍ വധഭീഷണി ആരാണ് മുഴക്കിയതെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല. സ്‌കൂള്‍ സുരക്ഷയില്‍ ഗുരുതരമായ ഭീഷണിയുണ്ടെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈമെയില്‍ വരികയായിരുന്നു.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്‌കൂളില്‍ എത്തിച്ചേരുകയും ചെയ്തു. സ്‌കൂളില്‍ നിന്ന് ഒരുവിദ്യാര്‍ത്ഥിക്ക് കത്തി കിട്ടിയതായും ഒരു പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായും വാര്‍ത്തയുണ്ട്.

സ്‌കൂളിനും ലോകത്തിനും സമാധാനം ലഭിക്കാന്‍ വേണ്ടി സ്‌കൂള്‍ അധികൃതര്‍ പ്രാര്‍ത്ഥനാസഹായം ചോദിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.