വിശുദ്ധ നാട് തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക സഹായവുമായി ആന്ധ്രപ്രദേശ് ഗവണ്‍മെന്റ്

അമരാവതി: സുവിശേഷപ്രഘോഷകര്‍ക്ക് മാസ അലവന്‍സ് നല്കുന്നതിന് പുറമെ വിശുദ്ധ നാട് തീര്‍ത്ഥാടനത്തിന് ജഗന്‍മോഹന്‍ റെഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് സാമ്പത്തികസഹായവും പ്രഖ്യാപിച്ചു . ഇതു സംബന്ധിച്ച് ഒക്ടോബര്‍ 30 ന് കൂടിയ ക്യാബിനറ്റ്, തീരുമാനം പാസാക്കി.

വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നാല്പതിനായിരം മുതല്‍ അറുപതിനായിരം വരെ നല്കാനാണ് ഗവണ്‍മെന്റ് തീരുമാനം. മൂന്നു ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് മുപ്പതിനായിരം രൂപ ലഭിക്കും. തീര്‍ത്ഥാടനത്തിനുള്ള സാമ്പത്തികാവശ്യങ്ങള്‍ക്കായി 14. 22 കോടി ബഡ്ജറ്റില്‍ കണ്ടെത്തേണ്ടതായി വരും.

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഉടന്‍ തന്നെ കുടുംബാംഗങ്ങളൊടോപ്പം ജഗന്‍ മോഹന്‍ വിശുദ്ധ നാട് സന്ദര്‍ശിച്ചിരുന്നു.

ക്രൈസ്തവര്‍ക്ക നല്കുന്നതുപോലെ തന്നെ സാമ്പത്തികസഹായം മുസ്ലീം മതവിഭാഗത്തിന് മെക്ക സന്ദര്‍ശിക്കാനും നല്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.