പഴയ നിയമത്തിലെ ആയി പട്ടണം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി


ഡോ. സ്‌കോട്ട് സ്ട്രിപ്ലിങ്ങിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ആയി പട്ടണം കണ്ടെത്തിയതായി വാര്‍ത്ത. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് ആയി പട്ടണം തങ്ങള്‍ക്ക് കണ്ടെത്താനായതെന്ന് ഡോ. സ്‌കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. പഴയനിയമത്തില്‍ ജോഷ്വായുടെ പുസ്തകത്തിലാണ് ആയി പട്ടണത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

വെസ്റ്റ് ബാങ്കിലെ എല്‍ ടെലിന് സമീപത്താണ് ഈ പട്ടണം സ്ഥിതി ചെയ്തിരുന്നത് എന്നാണ് മുന്‍കാലങ്ങളിലുണ്ടായിരുന്ന വിശ്വാസം. എന്നാല്‍ ഡോ. സ്‌കോട്ടിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷണങ്ങള്‍ അവകാശപ്പെടുന്നത് ഖിര്‍ബെറ്റ് അല്‍ മാക്വടൈറിലാണ് നഗരം സ്ഥിതി ചെയ്തിരുന്നത് എന്നാണ്.

സംഘത്തിന്റെ പഠനങ്ങള്‍ മുഴുവനായി ഈ വര്‍ഷം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ക്ക് ബൈബിളിലെ വിവരണങ്ങള്‍ ഏറെ സഹായം ചെയ്തിരുന്നതായി ഡോ. സ്‌കോട്ട് അഭിപ്രായപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.