പ്രസംഗിക്കുന്നതിനെക്കാള്‍ പ്രധാനം സാക്ഷ്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രസംഗിക്കുന്നതിനെക്കാള്‍ പ്രധാനം സാക്ഷ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ സ്‌പൊളേത്തോ-നോര്‍ച്ച അതിരൂപതയില്‍ നിന്ന് റോമില്‍ തീര്‍ത്ഥാടനത്തിനെത്തിയവരോട് സംസാരിക്കുകയായിരുന്നു പാപ്പ. അപ്രധാനങ്ങളും ഉപരിപ്ലവങ്ങളുമായവയിലേക്ക് ശ്രദ്ധപതിപ്പിച്ച് സമയം കളയരുത്. ആദിമസമൂഹത്തെ നാം മാതൃകയാക്കണം.

പ്രാര്‍ത്ഥന, ഉപവി, പ്രഘോഷണം എന്നിവയില്‍ നാം ശ്ര്ദ്ധിക്കേണ്ടിയിരിക്കുന്നു. അജപാലന പ്രവര്‍ത്തനങ്ങള്‍ നവീകരിക്കേണ്ടതുണ്ട്. പക്ഷേ അതിന് തിരഞ്ഞെടുപ്പുകള്‍ ആവശ്യമാണ്. സുവിശേഷവത്ക്കരണ രീതികള്‍ കാലോചിതമാക്കിത്തീര്‍ക്കുന്നതില്‍ ഭയപ്പെടരുത്. പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.