ഡൊമിനിക്കന്‍ സഭാ സമൂഹത്തിന് ആദ്യമായി ഏഷ്യന്‍ നേതാവ്

ഫിലിപ്പൈന്‍സ്: ഡൊമിനിക്കന്‍ സന്യാസസഭാസമൂഹത്തിന് ആദ്യമായി ഏഷ്യന്‍ നേതാവ്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഫാ. ജെറാദ് ടിംഓനറാണ് ഡൊമിനിക്കന്‍ സഭയുടെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 800 വര്‍ഷത്തെ പഴക്കമുള്ള ഡൊമിനിക്കന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരുഏഷ്യക്കാരന്‍ നേതൃസ്ഥാനത്തേക്ക് വരുന്നത്.

വിയറ്റ്‌നാമില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഫിലിപ്പൈന്‍സിലെ ഡൊമിനിക്കന്‍ പ്രോവിന്‍സിലെ പ്രൊവിന്‍ഷ്യാളായിരുന്നു 51 കാരനായ ഫാ. ജെരാര്‍ദ്.

വിശുദ്ധ ഡൊമിനിക്കാണ് 1216 ല്‍ ഡൊമിനിക്കന്‍ സന്യാസസമൂഹം സ്ഥാപിച്ചത്. വിശുദ്ധ തോമസ് അക്വിനാസ്, വിശുദ്ധ കാതറിന്‍ ഓഫ് സിയന്ന എന്നിവര്‍ ഡൊമിനിക്കന്‍ സഭാംഗങ്ങളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.