വൈദികരെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചു

ന്യൂ ജേഴ്‌സി: അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ സ്ത്രീകള്‍ക്ക് കൗണ്‍സലിംങ് നല്കിയ രണ്ട് വൈദികരെയും രണ്ട് അല്മായരെയും പോലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചു. ഗാര്‍ഡന്‍ സ്‌റ്റേറ്റ് ഗൈനക്കോളജി അബോര്‍ഷന്‍ ഫെസിലിറ്റിയുടെ മുമ്പില്‍ വച്ചാണ് അറസ്റ്റും അനിഷ്ടസംഭവങ്ങളും നടന്നത്.

ഫാ. ഫിദെലെസ്, ഫാ. ദാവെ, വില്‍ ഗുഡ്മാന്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടതും അക്രമത്തിന് ഇരകളായതും. മൂന്നാമന്റെ പേര് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അബോര്‍ഷന്‍ ക്ലിനിക്കിന്റെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതും അവിടം വിട്ടുപോകാന്‍ തയ്യാറാകാതിരുന്നതുമാണ് അറസ്റ്റിന് വഴിതെളിച്ചത്. അബോര്‍ഷന് വന്ന സ്ത്രീകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് ജീവന്റെ മഹത്വം പറഞ്ഞുകൊടുത്തതുമാണ് വൈദികര്‍ ചെയ്ത കുറ്റം. ചിലരെയെങ്കിലും ഇവര്‍ക്ക് അബോര്‍ഷനില്‍ന ിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.