211 വര്‍ഷം പഴക്കമുള്ള തിരുനാള്‍ റദ്ദാക്കിയതില്‍ മുഖ്യമന്ത്രിയുടെ പ്രശംസ

എടത്വ: 211 വര്‍ഷം പഴക്കമുള്ള എടത്വ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെ ഈ വര്‍ഷത്തെ പെരുനാള്‍ കോവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചു. സംസ്ഥാനത്തെ കോവിഡ് സ്റ്റാറ്റസിനെക്കുറിച്ചുള്ള അറിയിപ്പു വേളയിലാണ് മുഖ്യമന്ത്രി പെരുനാള്‍ റദ്ദാക്കിയ നടപടിയെ പ്രശംസിച്ചത്. സാഹചര്യം മനസ്സിലാക്കിയാണ് ആളുകള്‍ ഇതിനോട് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിനോടും പോലീസിനോടും മറ്റ് അധികാരികളോടും സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് തിരുനാള്‍ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് വികാരി ഫാ. മാത്യു ചൂരവടി മാധ്യമങ്ങളോട് പറഞ്ഞു.

തിരുനാള്‍ ആദ്യമായി ഉപേക്ഷിക്കേണ്ടി വന്നത് നിരാശാജനകമായ കാര്യമാണെങ്കിലും രാഷ്ട്രം ദുഷ്‌ക്കരമായ സമയത്തുകൂടെ കടന്നുപോകുമ്പോള്‍ ഇതൊരു ത്യാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന്‍ വച്ചു കൊണ്ട് ഒരു റിസ്‌ക്ക് ഏറ്റെടുക്കാന്‍ തയ്യാറല്ല. അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 27 മുതല്‍ മെയ് 14 വരെയാണ് എടത്വ പള്ളിതിരുനാള്‍. ഒരു മില്യന്‍ ആളുകളാണ് സാധാരണയായി ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.