ഛത്രപതി ശിവജി ദൈവമല്ലെന്ന് പറഞ്ഞതിന് വൈദികനെതിരെ കേസ്

പനാജി: ഹിന്ദുമതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് വൈദികനെതിരെ കേസ്. ഛത്രപതി ശിവജി ദേശീയനായകനായിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും ദൈവമല്ല എന്ന് പറഞ്ഞതിനാണ് കേസ്.

ഗോവ അതിരൂപതയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയവികാരി ബോള്‍മാക്‌സ് പെരേരയ്‌ക്കെതിരെയാണ് കേസ്. ജൂലൈയിലെ ഞായറാഴ്ച കുര്‍ബാനയിലെ പ്രസംഗമാണ് വിവാദമായത്. തുടര്‍ന്ന് വൈദികനെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു.

ഛത്രപതി ശിവജി ദൈവമാണെന്ന് പറയുന്ന ചിലരുണ്ട്. അദ്ദേഹം ഒരു ദേശീയ നേതാവായിരുന്നു. നാം അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. തന്റെജനതയെ രക്ഷിക്കാന്‍ പോരാടിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും ദൈവമല്ല ഇതായിരുന്നു വൈദികന്റെ വാക്കുകള്‍.

ഭാരതീയ ജനതാപാര്‍ട്ടിയാണ് പത്തുവര്‍ഷത്തിലേറെയായി ഗോവ ഭരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.