വാഴ്ത്തപ്പെട്ട ബെര്‍ത്തലോമിയ ഇനി വിശുദ്ധര്‍ക്കു തുല്യം

വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ബെര്‍ത്തലോമിയായെ തുല്യ വിശുദ്ധപദപ്രഖ്യാപനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ പട്ടികയിലേക്ക് പേരു ചേര്‍ത്തു. വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള ഔപചാരിക നടപടികള്‍ ഒഴിവാക്കിക്കൊണ്ട് ഒരു പുണ്യജീവിതത്തെ വാഴ്ത്തപ്പെട്ട പദവിയില്‍ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന സമ്പ്രദായമാണ് ഇത്.

ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പയാണ് സഭയില്‍ ഇങ്ങനെയൊരു വഴക്കത്തിന് തുടക്കമിട്ടത്. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലുഥിയാനയുടെയും പോളണ്ടിന്റെയും മാധ്യസ്ഥയായി സെന്റ് കിംങായെയും 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ ഹില്‍ഡെഗാര്‍ഡ് ഓഫ് ബീന്‍ജെനെയും ജോണ്‍ ഓഫ് ആവിലായെയും ഈക്വലന്റ് കാനോനൈസേഷനലിലൂടെ വിശുദ്ധരായി ചേര്‍ത്തിട്ടുണ്ട്.

2014 ല്‍ സെന്റ് ജോസ് ദെ അന്‍ചീറ്റ, മേരി ദെ, ഫ്രാങ്കോയിസ് ജെ ലാവല്‍ എന്നിവരെയും ഇങ്ങനെ സമാനവിശുദ്ധപദ പ്രഖ്യാപനത്തിലൂടെ വിശുദ്ധരായി ഉയര്‍ത്തിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.