“സ്‌കൂളുകള്‍ പിടിച്ചെടുത്തത് വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റം”


എരിത്രിയ: കത്തോലിക്കാസഭ നേതൃത്വം നല്കുന്ന നാലു സ്‌കൂളുകള്‍ ഗവണ്‍മെന്റ് പിടിച്ചെടുത്തത് വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കത്തോലിക്കാ മെത്രാന്‍ സമിതി. ഇത് മതത്തിനും വിശ്വാസത്തിനും നേരെയുള്ള ആക്രമണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് എഴുതിയ കത്തില്‍ എരിത്രിയായിലെ മെത്രാന്മാര്‍ ചോദിച്ചു.

ഏഴു സ്‌കൂളുകളാണ് ഗവണ്‍മെന്റ് പിടിച്ചെടുത്തത്. ഇതില്‍ നാലെണ്ണം കത്തോലിക്കാ മാനേജ്‌മെന്റിന്റേതും ബാക്കിയുള്ളത് പ്രൊട്ടസ്റ്റന്റ്- മുസ്ലീം മാനേജ്‌മെന്റുകളുടേതുമാണ്.

എരിത്രിയന്‍ ഗവണ്‍മെന്റ് ഇതിന് മുമ്പ് കത്തോലിക്കര്‍ നടത്തുന്ന ആശുപത്രികളും പിടിച്ചെടുത്തിരുന്നു. ഭരണകൂടത്തിന്റെ ആശുപത്രികള്‍ നിലവിലുള്ളപ്പോള്‍ സഭയുടെ ആശുപത്രികള്‍ ആവശ്യമില്ലെന്ന നിലപാടാണ് ഗവണ്‍മെന്റ് കൈക്കൊണ്ടത്.

തൊഴില്‍ സാധ്യതകള്‍, സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവയുടെ അഭാവത്താല്‍ എരിത്രിയായിലെ യുവജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്. ആകെ ജനസംഖ്യയുടെ നാലു ശതമാനം മാത്രമാണ് കത്തോലിക്കര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.