മുറിക്കപ്പെടുന്ന അപ്പമാകുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യം പോലെ മുറിക്കപ്പെടുന്ന അപ്പമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശു അപ്പം മുറിക്കുന്ന കര്‍മ്മത്തെക്കുറിച്ച് സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നത അവന്‍ അവര്‍ക്ക് നല്കി എന്നതാണ്. ഈ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ ഉറപ്പിക്കേണ്ടതാണ്. ദിവ്യകാരുണ്യം വാസ്തവത്തില്‍ ദാനത്തിന്റെ മാനത്തെയാണ് സര്‍വ്വോപരി ഓര്‍മ്മിപ്പിക്കുന്നത്.

യേശു അപ്പം എടുക്കുന്നത് അത് സ്വയം കഴിക്കാനല്ല മറിച്ച് അതുമുറിച്ചു ശിഷ്യന്മാര്‍ക്ക് നല്കാനാണ്. അങ്ങനെ അവിടന്ന് തന്റെ അനന്യതയും ദൗത്യവും വെളിപെടുത്തുന്നു. ജീവന്‍ അവിടന്ന് തനിക്കുവേണ്ടി സൂക്ഷിച്ചുവച്ചില്ല. മറിച്ച് അതു നമുക്കു തന്നു. ദൈവവുമായുള്ള തന്റെ സമാനത പരിഗണിക്കേണ്ട ഒരു നിധിയായി അവിടന്ന് കണക്കാക്കിയില്ല. മറിച്ച് നമ്മുടെ മനുഷ്യപ്രകൃതിയില്‍ പങ്കുചേരാനും നമ്മെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കാനുമായി തന്റെ മഹത്വം വെടിഞ്ഞു. പാപ്പ പറഞ്ഞു.

യേശു അപ്പമെടുത്തു മുറിച്ച് അവര്‍ക്കു കൊടുത്തുവെന്ന് നാം എപ്പോഴും ഓര്‍ക്കണം. ആകയാല്‍ അവിടന്നുമായുള്ളകൂട്ടായ്മ നമ്മെ മറ്റുള്ളവര്‍ക്കായി മുറിക്കപ്പെട്ട അപ്പമാകാന്‍ പ്രാപ്തരാക്കുകയും നാം എന്തായിരിക്കുന്നുവോ അതും നമുക്കുള്ളതും മറ്റുള്ളവരുമായി പങ്കിടാന്‍ നമ്മെ കഴിവുള്ളവരാക്കുകയും ചെയ്യുന്നു. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.