തിരുവോസ്തി മാംസരക്തങ്ങളായി, റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപത്തില്‍ നിന്ന് സുഗന്ധ എണ്ണ, പരാഗ്വേയില്‍ കഴിഞ്ഞ ദിവസം നടന്നത് അത്ഭുതങ്ങളുടെ പരമ്പര

പരാഗ്വേ: ശയ്യാവലംബിയായി കഴിഞ്ഞിരുന്ന രോഗിക്ക് നല്കാനായി കൊണ്ടുപോയ തിരുവോസ്തി മാംസരക്തങ്ങളായി രൂപാന്തരപ്പെട്ടു. തെക്കേ അമേരിക്കന്‍ രാജ്യമായ പരാഗ്വേ, അരേഗ്വായിലെ ഔര്‍ ലേഡി ഓഫ് മേഴ്‌സിഇടവകയിലെ വൈദികന്‍ പെദ്രോ ജുവാന്‍ കാബെല്ലോറോയ്ക്കാണ് ഈ അത്ഭുതം ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചത്. ഒരു പ്രെയര്‍ ഗ്രൂപ്പിന്റെ മധ്യത്തിലാണ് ഈ അത്ഭുതം നടന്നത്. രോഗിക്ക് നലകാനായി ദിവ്യകാരുണ്യം കൊണ്ടുപോയതായിരുന്നു അച്ചന്‍.

അച്ചന്‍ അവിടെ ദിവ്യകാരുണ്യവുമായി വരുന്നതിന് മുമ്പ് റോസാ മിസ്റ്റിക്കാ മാതാവിന്റെ രൂപത്തില്‍ നിന്ന് എണ്ണ ഒഴുകിയെന്നും റോസാപ്പൂവിന്റെ സുഗന്ധം അവിടെയെങ്ങും പരന്നുവെന്നും ഗ്രൂപ്പംഗങ്ങള്‍ അവകാശപ്പെടുന്നു.

ആ സമയം അവിടെയുണ്ടായിരുന്ന രോഗികള്‍ എണ്ണ ഉപയോഗിച്ചുവെന്നും അവര്‍ക്ക് ഉടന്‍ തന്നെ രോഗസൗഖ്യം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് നടന്ന ദിവ്യകാരുണ്യാത്ഭുതത്തെക്കുറിച്ച് ഇവിടത്തെ സഭയുടേതായ ഔദ്യോഗികപ്രഖ്യാപനം ഒന്നും നടന്നിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.