വത്തിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും എതിരെ അസഭ്യ മുദ്രാവാക്യം; ഫുട്‌ബോള്‍ ക്ലബിന് അച്ചടക്ക നടപടി

സ്വിറ്റ്‌സര്‍ലന്റ്: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും വത്തിക്കാനും എതിരെ അസഭ്യ മുദ്രാവാക്യം മുഴക്കിയ സ്‌കോട്ടീഷ് ഫുട്‌ബോള്‍ ക്ലബ് റെയ്‌ഞ്ചേഴ്‌സിന്റെ പേരില്‍ യൂറോപ്പിലെ ഫുട്‌ബോളിന്റെ ഗവേണിങ് ബോഡി അച്ചടക്കനടപടി കൈക്കൊണ്ടു. വ്യാഴാഴ്ച നടക്കാന്‍ പോകുന്ന രണ്ടാം പാദ മത്സരത്തില്‍ സ്റ്റേഡിയത്തിലെ മൂവായിരത്തോളം വരുന്ന ഇരിപ്പിടങ്ങളുള്ള ഭാഗം അടച്ചിടുവാനാണ് തീരുമാനം. ശിക്ഷാ നടപടി റെയ്‌ഞ്ചേഴ്‌സ് അംഗീകരിച്ചു.

കഴിഞ്ഞ മാസം ഗ്ലാസ്‌ക്കോയില്‍ സെന്റ് ജോസഫുമായി നടന്ന കളിക്കിടയിലാണ് അനിഷ്ടകരമായ സംഭവം നടന്നത്.

വിവിധ മതവിശ്വാസികളുടെയും വിവിധ സംസ്‌കാരങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒരൊറ്റ ടീമാണെന്നും ക്ലബിനെ പിന്തുണയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും റെയ്‌ഞ്ചേഴ്‌സ് ചെയര്‍മാന്‍ ഡേവ് കിംങ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഏതെങ്കിലും ആരാധകന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ക്ലബ് അവര്‍ക്കുവേണ്ടിയുള്ളതല്ല എന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.