ജെറുസലേം: ജെറുസലേമിന് വേണ്ടി ഒക്ടോബര്‍ 17 ന് നടത്തുന്ന ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എല്ലാ കത്തോലിക്കരോടും കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തു. വിശുദ്ധ നാടിന്റെ സമാധാനത്തിനു വേണ്ടിയാണ് ഉപവാസപ്രാര്‍ത്ഥന. ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലായിട്ടാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1 കോറി 14:33 ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം കത്തിലൂടെ പ്രാര്‍ത്ഥാനാഹ്വാനം നടത്തിയിരിക്കുന്നത്.