ഗാസയിലെ ഇടവക വികാരിക്ക് മാര്‍പാപ്പയുടെ ഫോണ്‍ കോള്‍

ഗാസ: ഇസ്രായേല്‍ ഹാമാസ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഗാസായിലെ ഇടവകവികാരിയെ രണ്ടുതവണ ഫോണ്‍ ചെയ്തു സംസാരിച്ചു. യുദ്ധത്തില്‍ ഇതിനകം 1200 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തതായിട്ടാണ് അനൗദ്യോഗികകണക്കുകള്‍.റോമില്‍ നടക്കുന്ന സിനഡ് സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഭീകവാദവും യുദ്ധവും ഒരിക്കലും ഒരു പരിഹാരമാര്‍ഗ്ഗവും നല്കുന്നില്ല.

ആക്രമണങ്ങള്‍ അവസാനിപ്പിക്കൂ, ആയുധം താഴെ വയ്ക്കൂ ഇസ്രായേലിലും പാലസ്തീനിലും സമാധാനം പുലരട്ടെ. പാപ്പ അപ്പസ്‌തോലിക് പാലസിന്റെ ജാലകവാതില്ക്കല്‍ നിന്നു കൊണ്ട് സമാധാനത്തിനായി പ്രാര്‍ത്ഥിച്ചപ്പോള്‍ ആഹ്വാനം ചെയ്തു. ഗാസയിലെ ഇടവകവികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണ്‍ ചെയ്ത് സ്ഥിതിഗതികള്‍ അന്വേഷിക്കുകയും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം നേരുകയും ചെയ്തു.

വീടു നഷ്ടമായ 150 പേരെ ഗാസാ ഇടവക സ്വീകരിച്ചിട്ടുണ്ട്.. ഇത് നീണ്ടുനില്ക്കുന്ന യുദ്ധമാണെന്ന് ഭയപ്പെടുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനും കര്‍ദിനാള്‍ പിസബല്ലയും ആശങ്കകള്‍ പങ്കുവച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.