വിശുദ്ധ കുര്‍ബാന മധ്യേ ആക്രമിക്കപ്പെട്ട വൈദികനെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു


മോണ്‍ട്‌റിയല്‍: കഴിഞ്ഞ വെള്ളിയാഴ്ച ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആക്രമിക്കപ്പെട്ട വൈദികന്‍ ഫാ. ക്ലൗഡി ഗ്രൗവിനെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 77 കാരനായ വൈദികന്‍ തനിക്ക് ലഭിച്ച എല്ലാ പിന്തുണകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി അറിയിച്ചു. താന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും എന്നാല്‍ ആക്രമണത്തിന്റെ പരിക്കുകള്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശുശ്രൂഷയിലേക്ക് മടങ്ങാന്‍ അദ്ദേഹം ധൃതിപിടിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടതാണ്. ഓറട്ടറിയുടെ വക്താവ് സെലിന്‍ ബാര്‍ബിയൂ പറഞ്ഞു.

ഓറട്ടറിയുടെ ക്രിപ്റ്റ് ചര്‍ച്ചില്‍ അറുപത് വിശ്വാസികളുമൊത്ത് വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് വൈദികന് നേരെ ആക്രമണമുണ്ടായത്. ചര്‍ച്ച് സെക്യൂരിറ്റി ടീം അപ്പോള്‍ തന്നെ ആക്രമിയെ പിടികൂടി. സംഭവം ലൈവായി സംപ്രേഷണവും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.