അധ്യാപകരായ വൈദികരും സിസ്റ്റേഴ്‌സും ഇന്‍കം ടാക്‌സ് നല്കണമെന്ന് പുതിയ ഉത്തരവ്


ന്യൂ ഡല്‍ഹി: സ്റ്റേറ്റ് ഫണ്ടില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന അധ്യാപകരായ വൈദികരും സിസ്റ്റേഴ്‌സും ഇന്‍കം ടാക്‌സ് നല്കണമെന്ന് തമിഴ്‌നാട്ടില്‍ പുതിയ ഉത്തരവ്. ഈ ഉത്തരവ് തമിഴ്‌നാട്ടിലെ അധ്യാപകരായ വൈദികരെയും സിസ്റ്റേഴ്‌സിനെയും നിരാശപ്പെടുത്തിയിരിക്കുകയാണ്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവര്‍ക്ക് നല്കിവന്നിരുന്ന ആനൂകൂല്യമാണ് പുതിയ ഉത്തരവ് പ്രകാരം റദ്ദാക്കപ്പെടുന്നത് . അധ്യാപകരായി ജോലി ചെയ്യുന്ന ഇവര്‍ തങ്ങളുടെ ശമ്പളം തങ്ങള്‍ അംഗമായ സന്യാസസഭയ്‌ക്കോ രൂപതയ്‌ക്കോ ആണ് നല്കിവരുന്നത്.വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ചെലവഴിക്കാറുമില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്രരുടെ ക്ഷേമത്തിനും വേണ്ടിയാണ് ഇവരുടെ സാലറി സഭയും ചെലവഴിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന അധ്യാപകരായ വൈദികരും സിസ്റ്റേഴ്‌സും ഇന്‍കം ടാക്‌സ് നല്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ഇത് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും ഈ ഓര്‍ഡറിനെതിരെ നിയമപരമായി നേരിടുമെന്നും തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. എല്‍ സഹായരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.