ഫാത്തിമാ നൊവേനയ്ക്ക് ആരംഭമായി

ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്കായി ഫാത്തിമ മാതാവിനോടുള്ള നൊവേന

ആരംഭിച്ചു. മെയ് നാലിന് ആരംഭിച്ച നൊവേന 12 ന് സമാപിക്കും. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് നൊവേന. മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവരുടെ രക്ഷകയാണ് ഫാത്തിമാമാതാവ്. 20 ാം നൂറ്റാണ്ടില്‍ ക്രൈസ്തവര്‍ക്ക് എതിരെ പീഡനം തുടരുകയാണെന്നും അതിനാല്‍ ഫാത്തിമാ മാതാവിനോട് പ്രാര്‍ത്ഥിക്കേണ്ടത് അനിവാര്യമാണെന്നും എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.