നാലാമത് ഫിയാത്ത് മിഷന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

തൃശൂർ:നാലാമത് ഫിയാത്ത് മിഷൻ മിഷൻ കോൺഗസ്  ജറുസലെം ധ്യാനകേന്ദ്രത്തിൽ തുടക്കമായി. നിരവധി വൈദികരുടെയും അല്മായരുടെയും ബിഷപുമാരുടെയും സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി മിഷൻ കോൺഗ്രസിന് തിരി തെളിയിച്ചു. മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ , മാർ ചാക്കോ തോട്ടുമാലിക്കൽ തുടങ്ങി നിരവധി ബിഷപുമാർ സന്നിഹിതരായിരുന്നു.

78 ാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോർജ് ആലഞ്ചേരിക്ക് ജറുസലെം ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് ബൊക്കെ നൽകി അനുമോദിച്ചു. തുടർന്ന് വി.ബലിയോടെ മിഷൻ കോൺഗ്രസിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി.

മിഷൻ ധ്യാനം, വൈദികധ്യാനം,ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, എക്സിബിറ്റേഴ്സ് ഗാതറിംഗ് , കൾച്ചറൽ പ്രോഗ്രാം എന്നിവയും നടന്നു. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ്  പരിപാടികൾ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.