മെയ് മാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ മരിയന്‍ തീര്‍ഥാടനത്തിന് അവസരം

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ മാതാവിന്റെ സ്വരൂപങ്ങള്‍ കാണാന്‍ സുവര്‍ണ്ണാവസരം മെയ് 3 മുതല്‍ 31 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും എല്ലാ ശനിയാഴ്ചകളിലുമാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. വത്തിക്കാന്‍ ഗാര്‍ഡനിലാണ് പ്രദര്ശനം

. ലൂര്‍ദ് മാതാവിന്‌റെ ഏറ്റവും പുരാതന രൂപം, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഏറെ പ്രിയപ്പെട്ട ഫാത്തിമാമാതാവ്, ഗാഡെലൂപ്പെ മാതാവ് എന്നിങ്ങനെയുള്ള വിവിധ മരിയന്‍ രൂപങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കാലാകാലങ്ങളായുള്ള മാര്‍പാപ്പമാര്‍ പരിശുദ്ധ ദൈവമാതാവിന് എത്രത്തോളം മഹത്വമാണ് കല്പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ പ്രത്യേക മരിയന്‍ തീര്‍ത്ഥാടനം ഏറെ സഹായകരമായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.