ഹോങ് കോംഗില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് ഒരു മെത്രാന്റെ ചരിത്രപ്രധാനമായ യാത്ര

ബെയ്ജിംങ്: ബിഷപ് സ്റ്റീഫന്‍ ചൗ നടന്നുകയറിയത് ഒരു ചരിത്രത്തിലേക്കായിരുന്നു. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഹോംങ്കോഗില്‍ നി്ന്ന് ഒരു മെത്രാന്‍ ബെയ്ജിംങ്ങിലെത്തുന്നത്.

വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മില്‍ ഉടമ്പടിക്കപ്പുറം ചില കാര്യങ്ങളെ സംബന്ധിച്ച് ടെന്‍ഷന്‍ നിലനില്ക്കുമ്പോഴാണ് ഈ യാത്രയെന്നതും ശ്രദ്ധേയം. മെയ് 2021 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ് സ്റ്റീഫന്‍ ചൗവിനെ ഹോംങ് കോംങ് ബിഷപ്പായി നിയമിച്ചത്. അതേ വര്‍ഷം ഡിസംബറില്‍ സ്ഥാനാരോഹണവും നടന്നു.

63 കാരനായ ഇദ്ദേഹം പ്രാദേശികരൂപതയുടെ ക്ഷണപ്രകാരമാണ് ബെയ്്ജിങ്ങിലെത്തിയിരിക്കുന്നത്. അഞ്ചു ദിവസത്തെ സന്ദര്‍ശനമാണ് അദ്ദേഹം നടത്തുന്നത്. ചൈനയുടെ സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയനാണ് ഹോംങ്കോഗ്. ഇവിടെയുള്ളആളുകള്‍ ആരാധനാസ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും അതാവശ്യപ്പെടുന്നവരുമാണ്. പക്ഷേ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീണ്ട ചരിത്രം ക്രൈസ്തവ മതപീഡനങ്ങളുടേതാണ്. ബിഷപ് സറ്റീഫന്‍ ബെയ്്ജിംങിലെ ബിഷപ്പുമായി കൂടിക്കാഴ്ചനടത്തും. ചൈനയിലെ നാഷനല്‍ സെമിനാരി സന്ദര്‍ശിക്കുന്ന ഇദ്ദേഹം സുവാന്‍മെന്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.

ഷാങ്ഹായ് രൂപതയുടെ മെത്രാനായി ബിഷപ് ജോസഫ് ഷെന്‍ ബിനിനെ ചൈനീസ് ബിഷപ്‌സ് കൗണ്‍സില്‍ വത്തിക്കാന്റെ അനുവാദമില്ലാതെ നിയമിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ബിഷപ് സ്റ്റീഫന്റെ സന്ദര്‍ശനമെന്നതാണ് ഈ യാത്രയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.