സിനോ-വത്തിക്കാന്‍ സഖ്യത്തിന് ശേഷം ആദ്യത്തെ മെത്രാഭിഷേകം

ഹോംങ് കോംഗ്: 2018 മുതലുള്ള ചൈന -വത്തിക്കാന്‍ ഉടമ്പടിക്ക് ശേഷം ആദ്യത്തെ മെത്രാഭിഷേകം ജിനിംങ് രൂപതയില്‍ ഇന്നലെ നടന്നു. 54 കാരനായ ഫാ. അന്തോണി യാവോ ഷുന്‍ ആണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ഹോഹ്‌ഹോറ്റ് ബിഷപ് പോള്‍ മെങ് മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ ചൈനയുടെ അനുവാദപത്രം ചടങ്ങുകള്‍ക്കിടയില്‍ വായിച്ചു.. പരിശുദ്ധ സഭയുടെ പാരമ്പര്യത്തിനും ചൈനയിലെ കത്തോലിക്കാസഭയുടെ അംഗീകാരത്തിനും അനുസൃതമായിട്ടാണ് മെത്രാന്‍ നിയമനം .

ഗവണ്‍മെന്റ് സുരക്ഷയില്‍ നടന്ന ചടങ്ങില്‍ 120 വൈദികരും 50 കന്യാസ്ത്രീകളും ഉള്‍പ്പടെ ആയിരത്തോളം പേര്‍ സംബന്ധിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.