ജസ്യൂട് വോളന്റിയര്‍ ഫിലിപ്പൈന്‍സില്‍ കുത്തേറ്റ് മരിച്ചു

കാഗായാന്‍ ഡി ഒറോ സിറ്റി: ജസ്യൂട്ട് വോളന്റിയര്‍ ജെന്നിഫര്‍ ബ്ലക്കി കുത്തേറ്റ് മരിച്ചു. 24 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന ആള്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലാണ്. ജെന്നിഫറിന് നിരവധി തവണ നെഞ്ചിലും വയറ്റിലും കുത്തേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം .

അധ്യാപികയും ജസ്യൂട്ട് വോളന്റിയറുമായിരുന്നു കൊല്ലപ്പെട്ട ജെന്നിഫര്‍. ദരിദ്രരെ സഹായിക്കുകയും സേവിക്കുകയും ചെയ്യുന്നതിനായിട്ടുള്ള അല്മായ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈഷനാണ് ജസ്യൂട്ട് വോളന്റിയേഴ്‌സ് ഫിലിപ്പൈന്‍സ്.

ജെന്നിഫറിന്റെ മരണം നികത്താനാവാത്ത വിടവും നഷ്ടവുമാണെന്ന് ഈശോസഭ വൈദികനായ കാരെല്‍ സാന്‍ ജുവാന്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.