പ്രായമായവരെയും മുത്തശ്ശീമുത്തച്ഛന്മാരെയും തള്ളിക്കളയരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രായമായവരെയും മുത്തശ്ശീമുത്തച്ഛന്മാരെയും ഒരിക്കലും തള്ളിക്കളയരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള വയോജനദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പ്രായമായവരുടെ ജീവിതത്തിലെ ഇരുണ്ട കൂട്ടുകാരനാണ് ഏകാന്തത. ബ്യൂണസ് അയേഴ്‌സില്‍ ആര്‍ച്ചുബിഷപ്പായിസേവനം ചെയ്തിരുന്ന കാലത്തെ ചില അനുഭവങ്ങളും അദ്ദേഹം സന്ദേശത്തില്‍ അനുസ്മരിച്ചു. ബന്ധുക്കളെ കാണാതെ മാസങ്ങളോളം കഴിച്ചുകൂട്ടിയ വൃദ്ധരെ അതില്‍ പാപ്പ അനുസ്മരിക്കുന്നു. പ്രായമായവരോടു കൂടി സമയം ചെലവഴിക്കുകയും അവരെ സ്‌നേഹിക്കുകയും വേണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ആഗോള വയോജനദിനം ജൂലൈ 28 നാണ് ഈ വര്‍ഷം ആചരിക്കുന്നത്. 2021 മുതല്ക്കാണ് സഭയില്‍ ഇങ്ങനെയൊരു ദിനാചരണത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ചത്. എന്റെ വാര്‍ദ്ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ എന്ന സങ്കീര്‍ത്തനം 71 ആണ് ഈ വര്‍ഷത്തെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.