ഭക്ഷണം പാഴാക്കുന്നത് മറ്റുള്ളവരോടുളള പരിഗണനയില്ലായ്മയുടെ അടയാളം

വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരോടുള്ള പരിഗണനയില്ലായ്മയുടെ അടയാളമാണ് ഭക്ഷണം പാഴാക്കിക്കളയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ഫുഡ് ബാങ്ക് അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.

ഭക്ഷണം വലിച്ചെറിയുന്നത് ആളുകളെ വലിച്ചെറിയുന്നതിന് തുല്യമാണ്. നല്ലത് ചെയ്യാന്‍ ബുദ്ധി ആവശ്യമാണ്. പ്ലാനിങ്ങും തുടര്‍ച്ചയും അതിന് ആവശ്യമാണ്. വ്യക്തമായ ദര്‍ശനവും വേണം നല്ലതു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുള്ളവരെ പരിഗണിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണര്‍ത്ഥം. വാക്കുകളെക്കാള്‍ പ്രവൃത്തികള്‍ കൊണ്ടാണ് സംസാരിക്കേണ്ടത്. മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.