ഇസ്രായേലില്‍ കാട്ടുതീ; രൂപാന്തരീകരണത്തിന്റെ ബസിലിക്കയ്ക്ക് അപകട ഭീഷണി

ജെറുസലേം: ഇസ്രായേലിലെ നോര്‍ത്തേണ്‍ പ്രവിശ്യയിലെ കാട്ടുതീ ക്രിസ്തുവിന്റെ രൂപാന്തരീകരണത്തിന്റെ ബസിലിക്കയ്ക്ക് ദോഷം ചെയ്‌തേക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ക്കാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. വരണ്ട കാലാവസ്ഥയും അതിശക്തമായ കാറ്റും രാജ്യത്തുടനീളം കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലവിലുണ്ട്. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം പോലീസിന് ഇതുവരെയും കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.

രാത്രികാലങ്ങളില്‍ സന്യാസികള്‍ ബസിലിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീപിടുത്തവുമായി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്ക അറിയിച്ചു.

1924 ല്‍ ആണ് ഫ്രാന്‍സിസ്‌ക്കന്‍സ് ഈ ബസിലിക്ക പണികഴിപ്പിച്ചത്. ഈശോയുടെ രൂപാന്തരീകരണം സംഭവിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ബസിലിക്കയുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.