വൈദികനില്‍ നിന്ന് പണംതട്ടിയെടുത്ത നാലു പോലീസുകാരെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ജലന്ധര്‍ രൂപതയിലെ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ തട്ടിപ്പുനടത്തിയ സംഭവത്തില്‍ മൂന്ന് എഎസ്‌ഐ അടക്കം നാലു പേരെ പഞ്ചാബ് പോലീസ് സര്‍വ്വീസില്‍ നിന്ന് പുറത്താക്കി. കേസിന് ആസ്പദമായ സംഭവം നടന്നത് മാര്‍ച്ച് 29 ന് ആയിരുന്നു. സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനായി ഫാ. ആന്റണി മാടശ്ശേരി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം പണം എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലായിരുന്നു പോലീസിന്റെ രംഗപ്രവേശവും പണം പിടിച്ചെടുക്കലും നടന്നത്. പിടിച്ചെടുത്ത 16.65 കോടിയില്‍ 6.65 കോടിയാണ് കാണാതായത്. ഇതില്‍ നടത്തിയ അന്വേഷണമാണ് ഒടുവില്‍ പോലീസുകാരുടെ പിരിച്ചുവിടലില്‍ അവസാനിച്ചിരിക്കുന്നത്. ബിഷപ് ഡോ. ഫ്രാങ്കോയുടെ അടുപ്പക്കാരനില്‍ നിന്ന് കള്ളപ്പണം പിടിച്ചെടുത്തു എന്ന രീതിയിലായിരുന്നു മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കൃത്യമായ രേഖകളുള്ള പണമാണ് പോലീസ് അനധികൃതമായി പിടിച്ചുകൊണ്ടുപോയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.