റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ പ്രസ്റ്റണ്‍ കത്തീഡ്രല്‍ വികാരി


പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ ആയ പ്രസറ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ വികാരിയായി ഡോ. ബാബുപുത്തന്‍പുരക്കലിനെ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു.

ചങ്ങനാശ്ശേരി അതിരൂപതയിലെ തുരുത്തി മര്‍ത്ത മറിയം ഇടവകാംഗമാണ്. ചങ്ങനാശ്ശേരി അതിരൂപത യുവദീപ്ത് എസ്എംവൈഎം ഡയറക്ടര്‍, തിരുവനന്തപുരം കഴക്കൂട്ടം സെന്റ് ജോണ്‍ പോള്‍ സെക്കന്റ് യൂത്ത് സെന്റര്‍ ഡയറക്ടര്‍, ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയ വികാരി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍ നിന്ന് യൂത്ത് മിനിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം ഒരു വര്‍ഷത്തിലേറെയായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, എസ്എംവൈഎം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.