ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യമാക്കി ഒരു കിലോമീറ്റര്‍ നീളമുള്ള പതാകയുമായി കെസിവൈഎം


നെയ്യാറ്റിന്‍കര: ഒരു കിലോമീറ്റര്‍ നീളമുള്ള പതാകയോ? സംശയിക്കണ്ടാ. നെയ്യാറ്റിന്‍കര രൂപതയിലെ എല്‍സി വൈഎം ഉണ്ടന്‍കോട് ഫൊറോനയിലെ പ്രവര്‍ത്തകരാണ് അതിശയകരമായ ഈ പതാകയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളവും 10 അടി വീതിയുമുണ്ട് ഈ പതാകക്ക്. മൂന്ന് തുന്നല്‍ക്കാര്‍ക്കൊപ്പം ഫൊറോനയിലെ അറുപത് എല്‍ സി വൈ എം പ്രവര്‍ത്തകരും ചേര്‍ന്ന് രാവും പകലുമായി ഒരാഴ്ചയോളം നീണ്ടു നിന്ന അദ്ധ്വാനത്തിന്റെ ഫലമാണ് ഈ പതാക. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം പിടിക്കുകയാണ് യുവജനങ്ങളുടെ ലക്ഷ്യം. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കത്തോലിക്കാ സംഘടനയുടെ ഔദ്യോഗിക പതാക ഗിന്നസ് റിക്കോര്‍ഡില്‍ ഇടം നേടാന്‍ പോകുന്നത്. 442 യുവജനങ്ങളാണ് പതാക ഇരുവശങ്ങളിലും പിടിച്ച് പ്രയാണത്തില്‍ പങ്കെടുത്തത്. കുരിശുമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചാണ് പതാക പ്രയാണം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യം അടുത്തയാഴ്ച ഗിന്നസ് റിക്കാര്‍ഡ്് കമ്മറ്റിക്ക് കൈമാറും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.