കത്തോലിക്കായൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങി, പോണ്‍ സൈറ്റുകള്‍ കാമ്പസ് നെറ്റ് വര്‍ക്കില്‍ നിന്ന് ഔട്ടായി


വാഷിംങ്ടണ്‍ ഡിസി: കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ ഇരുനൂറോളം പോണോഗ്രഫി സൈറ്റുകള്‍ കാമ്പസ് നെറ്റ് വര്‍ക്കില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. പോണോഗ്രഫി സൈറ്റുകള്‍ ലഭിക്കാന്‍ പൈതൃകമായ ഒരു അവകാശവും കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്ന് താന്‍കരുതുന്നില്ലെന്ന് സ്റ്റുഡന്റ് ഗവണ്‍മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജിമ്മി ഹാരിംങ്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചെടുത്തത്.

കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ ഇതുവരെ പോണോഗ്രഫിസൈറ്റുകള്‍ ലഭ്യമായിരുന്നുവെന്ന അറിവ് തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്ന് പോണോഗ്രഫി സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ വിദ്യാര്‍ത്ഥികളുടെ നേതാക്കളിലൊരാളായ അലക്‌സാഡ്രിയ കില്‍ഗോര്‍ പറഞ്ഞു.

ഇത് പുരുഷനെ മാത്രം ബാധിക്കുന്ന കാര്യമല്ല. സ്ത്രീകളെയും കുട്ടികളെയും ഇരകളാക്കിക്കൊണ്ടാണ് ഈ ബിസിനസ് മുന്നോട്ടുപോകുന്നത്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും പോണോഗ്രഫി ആസ്വദിക്കുന്നുണ്ട്. അവര്‍ അതിന് അടിമകളുമാണ്.

കാമ്പസ് നെറ്റ് വര്‍ക്കില്‍ പോണോഗ്രഫി സൈറ്റുകള്‍ നിരോധിക്കാനുള്ള തീരുമാനം പോസിറ്റീവ് പ്രതികരണമാണ് എല്ലായിടത്തുനിന്നും ഉണ്ടാക്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.