ജാര്‍ഖണ്ഡ്: മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ വ്യാജ ആരോപണം ചുമത്തി ജയിലില്‍ അടച്ച മലയാളി വൈദികന്‍ ബിനോയി വടക്കേടത്തുപറമ്പില്‍ മോചിതനായി. ഗോഢ ചീഫ് ജുഡീ്ഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം നല്കിയത്.
കേസ് പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യമായതിനാലാണ് കോടതി വിട്ടയച്ചത്. സെപ്തംബര്‍ ആറിനാണ് പോലീസ് അച്ചനെ അറസ്റ്റ് ചെയ്തത്.
അച്ചനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷപ്രഘോഷകനായ മുന്നയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.