അഭയകേസ്; സിബിഐ ക്ക് എതിരെ വീണ്ടും സാക്ഷിമൊഴികള്‍

തിരുവനന്തപുരം: സിബിഐ ക്ക് എതിരെ മൊഴികളുമായി വീണ്ടും സാക്ഷികള്‍. നാല്പതാം സാക്ഷി സിസ്റ്റ്രര്‍ ആനി ജോണും അമ്പത്തിമൂന്നാം സാക്ഷി സിസ്റ്റര്‍ സുദീപയുമാണ് സിബിഐ പ്രത്യേക കോടതിയില്‍ മൊഴി നല്കിയത്.

സത്യം മുമ്പും പറഞ്ഞിട്ടുണ്ടെങ്കിലും അത കേള്‍ക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല എന്നും സിബിഐ അവരുടെ ഇഷ്ടാനുസരണമാണ് മൊഴി എഴുതിയതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. അഭയയ്ക്ക് ഒരുപാട് വിഷമതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ജീവിതത്തില്‍ പാപം ചെയ്യാത്തവളാണ് അഭയയെന്നും നല്കിയ മൊഴികളാണ് സിബിഐ ഉദ്യോഗസ്ഥര്‍ വളച്ചൊടിച്ചതെന്നാണ് സാക്ഷികള്‍ വ്യക്തമാക്കിയത്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.