വധഭീഷണി നേരിടുന്ന ഫിലിപ്പൈന്‍സിലെ മെത്രാന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വനവചസുകള്‍

മനില: ഫിലിപ്പൈന്‍സിലെ അധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ വധഭീഷണികള്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന കാലൂക്കാനിലെ ബിഷപ് പാബ്ലോ വിര്‍ഗിലോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വനവചസുകളും പ്രാര്‍ത്ഥനാശംസകളും.

താങ്കള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് എനിക്ക് അറിയാം എനിക്ക് താങ്കളുടെ ബുദ്ധിമുട്ടുകളും അറിയാം, ഞാന്‍ താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ബിഷപ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നിറക്കണ്ണുകളോടെ പറഞ്ഞു.

അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള ആംദ്‌ലമിന സന്ദര്‍ശന വേളയിലായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ച. സമ്മേളനം അവസാനിച്ച നിമിഷത്തില്‍ തന്നെ പെട്ടെന്ന് തടഞ്ഞുനിര്‍ത്തി തനിക്ക് പ്രത്യേക ആശീര്‍വാദവും അനുഗ്രഹവും പാപ്പ നല്കിയപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയീയെന്നും ബിഷപ് പറഞ്ഞു.

എന്നെ ആലിംഗനം ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു ധൈര്യമായിരിക്കുക. ആ നിമിഷം പത്രോസ് ശ്ലീഹാ ആലിംഗനം ചെയ്തതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ബിഷപ് വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.