ഫാ. ഡൊമനിക് വാളന്മനാലിനെതിരെയുള്ള സൈബര്‍ അറ്റാക്ക്; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന്

ഇടുക്കി: പ്രശസ്ത ധ്യാനഗുരുവും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡൊമനിക് വാളന്മനാലിനെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും ഹൈടെക്ക് സെല്‍ ഇന്‍സ്‌പെക്ടര്‍ക്കുമാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയക്കകം റിപ്പോര്‍ട്ട് നല്കണമെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസറ്റീസ് ആന്റണി ഡൊമനിക്കിന്റെ ഉത്തരവ്.

ജില്ലാ പോലീസ്‌മേധാവിക്കും ഹൈടൈക്ക് സെല്‍ ഇന്‍സ്‌പെക്ടര്‍ക്കും നല്കിയ പരാതിയിന്മേലാണ് അന്വേഷണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.