ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളജിലെ അഡ്മിഷന് സ്‌റ്റേ നല്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് വേണ്ടിയുള്ള അഡ്മിഷന്‍ കാര്യങ്ങള്‍ക്ക് സ്റ്റേ നല്കണമെന്ന പരാതി ഹൈക്കോടതി നിരസിച്ചു. അടുത്ത ആഴ്ചയിലാണ് ഇന്റര്‍വ്യൂ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

കോളജിലെ അധ്യാപകരായ എന്‍ പി ആഷ്‌ലി, അഭിഷേക് സിംങ്, നന്ദിത എന്നിവരാണ് പരാതി സമര്‍പ്പിച്ചത്. അഡ്മിഷന്‍ കാര്യങ്ങളില്‍ കോളജിന്റെ നിയമങ്ങള്‍ പാലിക്കാതെ സഭ ഇടപെടുന്നുവെന്നായിരുന്നു ഇവരുടെ പരാതി.

അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചത് ശുദ്ധമായകൈകളോടെ അല്ല എന്നും അവര്‍ക്ക് വ്യക്തിതാല്പര്യങ്ങളുണ്ടെന്നും കോടതിയെ പ്രതിനിധീകരിച്ച സീനിയര്‍ അഭിഭാഷകന്‍ എ മരിയാര്‍പുത്തം വാദിച്ചു.

പരാതിയിലുള്ള വാദം കേട്ടതിന് ശേഷമായിരുന്നു ഹൈക്കോടതിയുടെ മേല്‍പ്പറഞ്ഞ തീരുമാനം. ഇന്റര്‍വ്യൂ കാര്യങ്ങളില്‍ സ്റ്റേ നല്‌കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ജസ്റ്റീസ് അനു മല്‍ഹോത്ര വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.