ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികളുടെ അടുത്ത ഘട്ടം റോമിലേക്ക്


വത്തിക്കാന്‍: ഇസ്ലാമിക തീവ്രവാദികള്‍ ബലിവേദിയില്‍ വച്ച് കഴുത്തറുത്ത് കൊന്ന രക്തസാക്ഷി ഫാ. ജാക്വെസ് ഹാമെലിന്റെ നാമകരണനടപടികളുടെ അടുത്ത ഘട്ടം ഇനി വത്തിക്കാനില്‍ നടക്കും. ഫാ. ഹാമെലിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട് രൂപതാതല നടപടികളുടെ വിശദവിവരങ്ങള്‍ ബിഷപ് ഡൊമിനിക് ലെബ്രുന്‍ വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണതിരുസംഘത്തിന് കൈമാറിയ സാഹചര്യത്തിലാണ് ഇത്.

2016 ജൂലൈ 26 നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അള്ളാഹു അക്ബര്‍ വിളിച്ച് രണ്ടുപേര്‍ ബലിവേദിയിലെത്തിയതും അദ്ദേഹത്തെ കഴുത്തറുത്തു കൊന്നതും. അപ്പോള്‍ 86 വയസുണ്ടായിരുന്നു അദ്ദേഹത്തിന്. 2005 ല്‍ റിട്ടയര്‍ ചെയ്തുവെങ്കിലും ഫാ. ജാക്വെസ് തന്റെ ശുശ്രൂഷ തുടര്‍ന്നുപോരികയായിരുന്നു.

ഫാ. ഹാമെലിന്റെ മരണത്തിന് ശേഷം വന്ന ആദ്യ ഞായറാഴ്ച നടന്ന ദിവ്യബലിയില്‍ ക്രൈസ്തവര്‍ക്കൊപ്പം മുസ്ലീങ്ങളും പങ്കെടുത്തിരുന്നു. ഇമാം മുഹമ്മദ് കരാബില്ല താനും ഫാ. ഹാമെലും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ഇതിനകം പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.