ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന് പൗരോഹിത്യ രജതജൂബിലി, ആശംസകളുമായി കത്തോലിക്കാ കോണ്‍ഗ്രസ്


താവളം: സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും പ്രഗത്ഭ ധ്യാനഗുരുവുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന് കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി പൗരോഹിത്യ രജതജൂബിലി ആശംസകള്‍ നേര്‍ന്നു. പാലക്കാട് രൂപതയിലെ അല്മായ സമൂഹത്തിന് വട്ടായിലച്ചനോടുള്ള സ്‌നേഹവും നന്ദിയും അരിയിക്കുന്നതിന്റെ ഭാഗമായി കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റണി ഉപഹാരം സമര്‍പ്പിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ റവ. ഡോ ജോര്‍ജ് തുരുത്തിപ്പള്ളി, രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടക്കുന്നേല്‍, സണ്ണി ഏറനാട്, അഡ്വ ബോബി പൂവത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.