ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാര്‍ത്ത മാര്‍ച്ച് 29 നാണ് വത്തിക്കാന്‍ അറിയിച്ചത്. വിശ്വാസികളെ മുഴുവന്‍ ആശങ്കപ്പെടുത്തിയ രോഗവിവരമായിരുന്നു അത്.

തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പാപ്പായുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 86 കാരനായ പാപ്പയെ പതിവുപോലെ ജെമ്മിലി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് പാപ്പയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ആരോഗ്യസഥിതി മെച്ചപ്പെട്ടുവരികയാണെന്നും പാപ്പ പത്രം വായിക്കുകയും ജോലി ചെയ്യുകയും ചെയ്തുവെന്നും വത്തിക്കാന്‍പ്രസ് ഓഫീസര്‍ ഡയറക്ടര്‍ മാറ്റിയോ ബ്രൂണി അറിയിച്ചു. എന്നാല്‍ ഏതാനും ദിവസംകൂടി ആശുപത്രിയില്‍ പാപ്പയ്ക്ക് തുടരേണ്ടിവരും. ഇതു വിശുദ്ധവാരതിരുക്കര്‍മ്മങ്ങളില്‍ പാപ്പായുടെ സാന്നിധ്യം ഇല്ലാതാക്കുമോയെന്ന് ആശങ്കയുണ്ട്.

അതെന്തായാലും പാപ്പാ പങ്കെടുക്കുന്ന തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കിയതായി വത്തിക്കാന്‍ ഇതുവരെയും അറിയിച്ചിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.