ഈശോസഭയുടെ ജനറല്‍ ട്രഷററായി മലയാളി വൈദികന്‍ നിയമിതനായി

വത്തിക്കാന്‍ സിറ്റി: സൊസൈറ്റി ഓഫ് ജീസസ് അഥവാ ഈശോസഭയുടെ ട്രഷററായി മലയാളി വൈദികന്‍ ഫാ. സെബാസ്റ്റ്യന്‍ ജെ ജീരകശ്ശേരി നിയമിതനായി. ഇദ്ദേഹം നാളെ മുതല്‍ പുതിയ പദവിയേറ്റെടുക്കും. നിലവില്‍ ജനറല്‍ ട്രഷറുടെ അസിസ്റ്റന്റായി സേവനം ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ട്രഷററായി സേവനം ചെയ്തുവരികയായിരുന്ന അമേരിക്കന്‍ വൈദികന്‍ ഫാ. തോമസ് ജെ മക്കലന്റെ പിന്‍ഗാമിയായിട്ടാണ് ഇദ്ദേഹം പുതിയപദവിയേറ്റെടുക്കുന്നത്. ജസ്യൂട്ട്‌സ് ഗ്ലോബല്‍വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. കണ്ണൂര്‍ ചെറുപുഴ സ്വദേശിയാണ്. 1970 മാര്‍ച്ച് 15 നാണ് ജനനം.2004 ല്‍ വൈദികനായി.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സന്യാസസമൂഹമാണ് ഈശോസഭ. 64 പ്രോവിന്‍സുകളിലായി 14,195 അംഗങ്ങള്‍ഈശോ സഭയിലുണ്ട്.ഇഗ്നേഷ്യസ് ലൊയോളയാണ് 1540 ല്‍ ഈശോസഭ സ്ഥാപിച്ചത്.സലേഷ്യന്‍സാണ് ഒന്നാമത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.