ആര്‍ച്ച് ബിഷപ് ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ സ്വന്തം ടെലിഇവാഞ്ചലിസ്റ്റ് ആര്‍ച്ച് ബിഷപ് ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. ഷീന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തെ വത്തിക്കാന്‍ ഇന്നലെ അംഗീകരിച്ചു.

എങ്കിലും വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന്റെ തീയതിയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 1895 ല്‍ ഇല്ലിനോയ്‌സില്‍ ജനിച്ച ഷീന്‍ 1979 ല്‍ ആണ് മരണമടഞ്ഞത്.

അടുത്തകാലത്ത് ഷീന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അദ്ദേഹത്തെ സംസ്‌കരിച്ചിരുന്നത് ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്ക് കത്തീഡ്രലിലായിരുന്നു. പിന്നീട് ഭൗതികാവശിഷ്ടങ്ങള്‍ പിയോരിയായിലേക്ക് മാറ്റി. രണ്ടു ദേവാലയങ്ങളും തമ്മില്‍ നടന്ന കേസിനൊടുവില്‍ വിജയം പിയോരിയായക്ക് ആയിരുന്നു. അങ്ങനെയാണ് ഭൗതികാവശിഷ്ടങ്ങള്‍ അവിടേക്ക് മാറ്റിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.