ഗബ്രിയേല്‍ മാലാഖ; പഴയ നിയമത്തിലും പുതിയ നിയമത്തിലും

പുതിയ നിയമത്തിലും പഴയ നിയമത്തിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍.ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുന്ന ഓരോ അവസരവും നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു രഹസ്യമുണ്ട്. മനുഷ്യവംശത്തിന് പ്രധാനപ്പെട്ട ഓരോ സന്ദേശം നല്കുക എന്നതായിരുന്നു മാലാഖയുടെ ഉത്തരവാദിത്തം. സിംഹക്കുഴിയില്‍ അകപ്പെട്ട ദാനിയേലിന്റെ പുസ്തകത്തിലാണ്് പഴയനിയമത്തില്‍ ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുള്ളത്. സിംഹക്കുഴിയില്‍ അകപ്പെട്ട ദാനിയേലിന്റെ അടുക്കലേക്കാണ് ഗബ്രിയേല്‍ മാലാഖ എത്തുന്നത്.  

സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റിന്റെ ജനനവാര്‍ത്ത അറിയിക്കാനായി സക്കറിയാ പുരോഹിതന്റെ അടുക്കലെത്തുന്ന ഗബ്രിയേലിനെയും നമ്മള്‍ കാണുന്നുണ്ട്.

മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതും ഗബ്രിയേലാണ്. രക്ഷാകരചരിത്രത്തിന്റെ സന്ദേശവാഹകനായി മാറുന്ന ഈ ഗബ്രിയേലാണ് ജോസഫിന്റെ സ്വപ്‌നത്തിലെത്തുന്നത്. പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരുന്ന ഈശോയെ സ്വര്‍ഗ്ഗത്തില്‍ നിന്നെത്തിയ ഒരു മാലാഖ വന്ന് ആശ്വസിപ്പിക്കുന്നതായി (ലൂക്കായുടെ സുവിശേഷം 22:43) നാം വായിക്കുന്നുണ്ടല്ലോ? പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത് ഈ മാലാഖയും ഗബ്രിയേല്‍ ആയിരുന്നുവെന്നാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.