സ്വവര്‍ഗ്ഗവിവാഹം മനുഷ്യാവകാശമല്ലെന്ന് പനാമ സുപ്രീം കോടതി

പനാമ: സ്വവര്‍ഗ്ഗവിവാഹം മനുഷ്യാവകാശമല്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ളതാണെന്നും കോടതി വ്യക്തമാക്കി.

2016 മുതല്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള വിഷയമാണ് ഇത്. ഇതുസംബന്ധിച്ച് ഫെബ്രുവരി 16 നാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിദേശത്ത് വച്ച് സ്വവര്‍ഗ്ഗവിവാഹിതരായ ദമ്പതികള്‍ അവരുടെ സഖ്യംപനാമയിലും അംഗീകരിക്കണമെന്ന് ആഗ്രഹിച്ചു. ഈ കേസ് നിരവധി അപ്പീലുകളിലൂടെ കടന്നുപോയിരുന്നു.

സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാണെങ്കിലും അത് മനുഷ്യാവകാശത്തിന്റെയോ മൗലികാവകാശത്തിന്റെയോ വിഭാഗത്തില്‍ പെടുന്നില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എത്രമാറ്റങ്ങള്‍ സംഭവിച്ചാലും സ്വവര്‍ഗ്ഗവിവാഹത്തിന് സാമ്പ്രദായികവും ഭരണഘടനാപരവുമായ അംഗീകാരമില്ലെന്ന് കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.