ഗോവ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പടെ സുവിശേഷവത്കരണത്തിന്റെ ഡിക്കസ്റ്ററിക്ക് പുതിയ അംഗങ്ങള്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള ഡിക്കസ്റ്ററിക്ക് ഗോവ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരിയുള്‍പ്പടെ പുതിയ അംഗങ്ങള്‍.

കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും സിസ്റ്റേഴ്‌സും അല്മായരും ഉള്‍പ്പെടുന്ന സമിതിയില്‍ 19 അംഗങ്ങളാണ് ഉളളത്. കര്ദിനാള്‍ ലൂയിസ് അന്തോണിയോ ടഗ്ലെയാണ് സുവിശേഷവല്‍ക്കരണ ഡിക്കസ്റ്ററിയുടെ പ്രോ പ്രിഫെക്ട്. ആഗോള സുവിശേഷവല്ക്കരണ സംബന്ധിയായ മൗലികപ്രശ്‌നങ്ങളാണ് ഇത് കൈകാര്യം ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.