സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരുടെ സംഗമം

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി രൂപതയിൽ വിവാഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരുടെ സംഗമം പൊടിമറ്റം സെന്റ്മേരീസ് ദൈവാലയത്തിൽ നടന്നു. 120 ദമ്പതിമാർ പങ്കുചേർന്ന സംഗമം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറൽ ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ യോഗത്തിന് അധ്യക്ഷത  വഹിച്ചു. ഫാമിലി അപ്പോസ്റ്റലേറ്റ് രൂപതാ ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, അസി. ഡയറക്ടർ ഫാ. ബിബിൻ പുളിക്കൽകുന്നേൽ, പൊടിമറ്റം സെന്റ്. മേരീസ് വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, ആനിമേറ്റർ സി. ലീമാ SCJG, സി. നവ്യാ CSN, പ്രസിഡന്റ്‌ . ജിജി പുളിയംകുന്നേൽ, ബ്രദർ. ഇമ്മാനുവൽ പടിപ്പറമ്പിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.