അബോര്‍ഷന്‍ അവസാനിപ്പിക്കാന്‍ രാജ്യവ്യാപകമായി പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്മാര്‍

വാഷിംങ്ടണ്‍: അമേരിക്കയില്‍ അബോര്‍ഷന്‍ അവസാനിപ്പിക്കുന്നതിനായി ജാഗരണപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കത്തോലിക്കാ മെത്രാന്മാര്‍. 2023 ജനുവരി 19,20 തിയതികളിലായി പ്രാര്‍ത്ഥന നടത്താനായിട്ടാണ് ആഹ്വാനം. അബോര്‍ഷന്‍ അവസാനിപ്പിക്കുക,അമേരിക്കയിലെ എല്ലാ മനുഷ്യജീവനുകളും ആദരിക്കപ്പെടുക എന്നീ ലക്ഷ്യങ്ങളാണ് പ്രാര്‍ത്ഥനാഹ്വാനത്തിന് പിന്നിലുളളത്.

ജനുവരി 19 വ്യാഴാഴ്ച വൈകുന്നേരംഅഞ്ചുമണിക്ക് ഇമ്മാക്കുലേറ്റ് കണ്‍സ്പംഷന്‍ ബസിലിക്കയില്‍ ദിവ്യബലിയോടെ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമാകും, ആര്‍ച്ച് ബിഷപ് വില്യം ഇ ലോറി കാര്‍മ്മികനായിരിക്കും. ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കും.

20 ാം തീയതി രാവിലെ എട്ടുമണിക്ക് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ജാഗരണപ്രാര്‍ത്ഥനയ്ക്ക് അവസാനമാകും. അമേരിക്കയിലെ എല്ലാവരും ഈ പ്രാര്‍ത്ഥനയില്‍ പ്‌ങ്കെടുക്കണമെന്നാണ് മെത്രാന്മാരുടെ അഭ്യര്‍ത്ഥന. പ്രാര്‍ത്ഥനയില്‍ നേരി്ട്ട് സംബന്ധിക്കാന്‍ കഴിയാത്തവര്‍ക്ക് ലൈവ് സ്ട്രീമിങിലൂടെ പങ്കെടുക്കാം.

ജനുവരി 19 മുതല്‍ 27 വരെ ഒമ്പതു ദിവസത്തേക്കുള്ള നൊവേനയും നടക്കും. ജീവന്റെ മഹത്വത്തിന് വേണ്ടിയുളളതാണ് നൊവേന.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.