ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഡോക്ടര്‍മാരുടെ ഏകദിന സമ്മേളനം

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് രൂപതയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സമ്മേളനം വിളിച്ചുകൂട്ടുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ബന്ധപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ വിശ്വാസപരമായ കണ്ണുകളോടെ നോക്കിക്കാണാനും നിലപാടുകള്‍ സ്വീകരിക്കാനും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. കത്തോലിക്കാ വീക്ഷണത്തില്‍ പ്രശ്‌നങ്ങളെ കാണാന്‍ പ്രേരിപ്പിക്കുന്ന സമ്മേളനം ഡോക്ടേഴ്‌സിന് ഏറെ പ്രയോജനപ്പെടുന്നതായിരിക്കും. റോയല്‍ കോളജിലെ ഡോ. ഡേവിഡ് ക്രിക്കിന്റെ പ്രഭാഷണം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡോ മാര്‍ട്ടന്‍ ആന്റണി: 07939101745
ഡോ മനോ ജോസഫ്: 07886639908
ഡോ. മിനി നെല്‍സണ്‍:0780924428മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.