‘ടോട്ടല്‍ ബ്യൂട്ടി ‘ വനിതാ ഫോറത്തിന്റെ സമ്മേളനം ഡിസംബര്‍ ഏഴിന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വനിതാ ഫോറത്തിന്റെ സമ്മേളനം 2019 ഡിസംബര്‍ ഏഴിന് നടക്കും. രണ്ടുവര്‍ഷമായി രൂപതയില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഈ വര്‍ഷത്തെ സമ്മേളനവിഷയം TOTA PULCHRA എന്നാണ്. ടോട്ടല്‍ ബ്യൂട്ടി എന്നാണ് ഇതിന്റെ അര്‍ത്ഥം.

പരിശുദ്ധ കന്യാമറിയത്തെപോലെ ദൈവത്തില്‍ ശരണപ്പെട്ട് സ്ത്രീകള്‍ അവരുടെ ജീവിതങ്ങളെ സൗന്ദര്യപൂര്‍ണ്ണമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പ്രോഗ്രാം നടക്കുന്നത്.

വൈദികര്‍, ട്ര്‌സ്റ്റിമാര്‍, വിമന്‍സ് ഫോറത്തിന്റെ അംഗങ്ങള്‍ എന്നിവരെല്ലാം ഈ സമ്മേളനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങുകയും മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയും വേണമെന്ന് ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.