അബ്രാഹത്തിന്റെ കഥയുമായി ഹിസ് ഒണ്‍ലി സണ്‍; തീയറ്റര്‍ റിലീസ് ഈസ്റ്ററിന്

അബ്രാമിന്റെയും മകന്‍ ഇസഹാക്കിന്റെയും കഥ പറയുന്ന സിനിമയാണ് ഹിസ് ഒണ്‍ലി സണ്‍. ഉല്പത്തി 12 മുതല്‍ 22 വരെയുള്ള തിരുവചനങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈസ്റ്ററിന് മുന്നോടിയായി മാര്‍ച്ച് 31 ന് ചിത്രം തീയറ്ററിലെത്തും.

ക്രൗഡ് ഫണ്ട് വഴിയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് കണ്ടെത്തിയിരിക്കുന്നത്. ചോസണ്‍ പ്രേക്ഷരിലെത്തിച്ച ഏയ്ഞ്ചല്‍ സ്റ്റുഡിയോസാണ് ഈ ചിത്രവും തീയറ്ററിലെത്തിക്കുന്നത്. ചോസണ്‍ ഇഷ്ടപ്പെട്ടവര്‍ തീര്‍ച്ചയായും ഈ സിനിമയും ഇഷ്ടപ്പെടുമെന്നാണ് പിന്നണിപ്രവര്‍ത്തകരുടെ പ്രതീക്ഷ.

ലെബനോന്‍ താരം നിക്കോളാസാണ് ചിത്രത്തില്‍ അബ്രഹാമായി അഭിനയിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.