“ദൈവത്തിന്റെ സ്‌നേഹം നിസ്സാരരായ നമ്മെക്കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യിക്കുന്നു”

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ സ്‌നേഹം നിസ്സാരരായ നമ്മെക്കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഫലം നല്കുന്നവരാകാനാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവിടെ ചെറുതോ വലുതോ എന്നത് പ്രധാനപ്പെട്ട കാര്യമല്ല. ദൈവത്തിന് നിസ്സാരരായ നമ്മെക്കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യിക്കാനാവും. സ്‌നേഹത്തിന് നമ്മെക്കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യിക്കാനാവും.

ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുന്നതും അതാണ്. അവിടെ ദൈവം ഒരു അപ്പത്തിന്റെ രൂപത്തിലായിരിക്കുന്നത് നാം കാണുന്നു. ദിവ്യകാരുണ്യം പലര്‍ക്കും ഒരു മറുമരുന്നാണ്. പ്രത്യേകിച്ച്, സോറി ഇത് എന്റെ പ്രശ്‌നമല്ല, എനിക്ക് സമയമില്ല, എനിക്ക് നിന്നെ സഹായിക്കാനാവില്ല, ഇതെന്നെ ബാധിക്കുന്ന കാര്യമല്ല എന്നിങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നവര്‍ക്ക്.

എളിമയുണ്ടായിരിക്കുക, മറ്റുള്ളവര്‍ക്കായി മുറിയപ്പെടുക. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ദിവ്യകാരുണ്യത്തില്‍ കാണേണ്ടത് ഇതെല്ലാമാണ്. ദിവ്യകാരുണ്യം നമ്മെ മറ്റുള്ളവര്‍ക്കു വേണ്ടി നല്കാന്‍ പ്രചോദിപ്പിക്കുന്നു.

ഞാന്‍ നിസ്സാരക്കാരനാണ്, എന്നെക്കൊണ്ട് അത് ചെയ്യാന്‍ കഴിയില്ല എന്നൊക്കെയാണോ നിങ്ങള്‍ പറയുന്നത്, അത് സത്യമായ കാര്യമല്ല. കാരണം നിങ്ങളുടെ ഒന്നുമില്ലായ്മയ്ക്ക് ദൈവത്തിന്റെ കണ്ണില്‍ വലിയ വിലയുണ്ട്. നിങ്ങള്‍ ദൈവത്തിന് വലിയവരാണ്. നിങ്ങളൊരിക്കലും തനിച്ചുമല്ല. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടൊത്ത് യാത്ര ചെയ്യുകയാണ്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.