അത്ഭുതം! ഈശോയുടെ പാവനമായ മുള്‍മുടിക്ക് കോവിഡ് കാലത്ത് നിറം മാറ്റം

ഇറ്റലി: ഈശോയുടെ പാവനമായ മുള്‍മുടിക്ക് കോവിഡ് കാലത്ത് നിറം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതായി ബിഷപ് ലൂജി മാന്‍സി. ഇറ്റലിയിലെ ആന്‍ഡ്രിയ അതിരൂപതയിലെ മെത്രാനാണ് ഇദ്ദേഹം. ആന്ഡ്രിയ കത്തീഡ്രലിലാണ് തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. ഈശോയുടെ കുരിശുമരണസമയത്ത് ഉപയോഗിച്ചിരുന്ന യഥാര്‍ത്ഥമായ മുള്‍മുടിയുടെ തിരുശേഷിപ്പാണ് ഇത്.

കോവിഡ് പ്രമാണിച്ച് ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ബിഷപ് മാന്‍സി തിരുശേഷിപ്പ് സ്വകാര്യ ചാപ്പലിലേക്ക് മാറ്റിയിരുന്നു. വിശുദ്ധവാരത്തില്‍ തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കവെയാണ് തിരുശേഷിപ്പിലെ നിറവ്യത്യാസം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. മുമ്പത്തെക്കാള്‍ നിറം ലൈറ്റായി മാറിയതായിരുന്നു വ്യത്യാസം. ഇക്കാര്യം അദ്ദേഹം ഉടന്‍ തന്നെ സ്‌പെഷ്യല്‍ മെഡിക്കല്‍ സയന്റിഫിക് കമ്മീഷന്‍ അംഗങ്ങളായ ഡോ. അന്റോണിയോയെയും ഡോ. സില്‍വാനയെയും അറിയിച്ചു. അവരുടെ പരിശോധനയിലും മുള്‍മുടിക്ക് മാറ്റം വന്നതായി കണ്ടെത്തി.

ദൈവം നമ്മെ ഒരിക്കലും കൈവെടിയുകയില്ലെന്നും ഇപ്പോള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനങ്ങളില്‍ അവിടുന്ന് പങ്കുചേരുന്നു എന്നതിന്റെ അടയാളമാണ് ഈ നിറം മാറ്റമെന്നും ഈ അത്ഭുത്തതെ ബിഷപ് മാന്‍സി വിശദീകരിക്കുന്നു.

പാരമ്പര്യമനുസരിച്ച് പറയപ്പെടുന്നത് മംഗളവാര്‍ത്ത തിരുനാള്‍ ദിനമായ മാര്‍ച്ച് 25 മുതല്‍ ദു:ഖവെള്ളിയാഴ്ച വരെ മുള്‍മുടിയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട് എന്നാണ്. രക്തത്തുള്ളി ദ്രാവകമായി മാറുന്നതുപോലെയുള്ള അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.